മംഗഫ് ദുരന്തം; നിശ്ചലമായി കിടന്ന പല ഫയലുകളും തുറന്ന് അധികൃതർ, അതിവേ​ഗ നടപടികൾ വരുന്നു

  • 19/06/2024


കുവൈത്ത് സിറ്റി: മംഗഫ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളിലെല്ലാം അതിവേ​ഗ പരിഹാരങ്ങൾ കൊണ്ട് വരാൻ കുവൈത്ത്. വർഷങ്ങളായി നഗരസഭയിലും അഗ്നിശമന സേനയിലുമെല്ലാം നിശ്ചലമായി കിടക്കുന്ന പല ഫയലുകൾക്കും ജീവൻ വച്ചിട്ടുണ്ട്. മാനുഷികമായും സുരക്ഷാപരമായും ഈ ഭയപ്പെടുത്തുന്ന വാസസ്ഥലങ്ങളിൽ എല്ലാം അടിയന്തര ഇടപെടൽ വേണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ വ്യക്തമാക്കുന്നു. 

കൂടാതെ വർക്ക്സ് മന്ത്രി ഡോ. നൂറ അൽ മഷാനും പല പ്രശ്നങ്ങളിലും ഉടൻ തന്നെ ഇടപെടലുകൾ നടത്തിക്കഴിഞ്ഞു. പരിശോധനാ ക്യാമ്പയിനുകൾ ഇപ്പോഴത്തെ ദുരന്തത്തോടുള്ള ഒരു പ്രതികരണമായി മാത്രം ഒതുങ്ങരുതെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. ഈ പ്രശ്നങ്ങളുടെ വേദന മറന്നുകഴിഞ്ഞാൽ പരിശോധന ക്യാമ്പയിനുകൾ അവസാനിപ്പിക്കാൻ പാടില്ല. മംഗഫ് ദുരന്തം കുവൈത്തിന് ഏൽപ്പിച്ചിട്ടുള്ള ആഘാതം ചെരുതല്ല. 49 പ്രവാസികൾക്ക് ജീവൻ നഷ്ടമായപ്പോൾ നിരവധി പേർക്ക് പരിക്കുമേറ്റു.

Related News