ഭവന നിയമ ലംഘനങ്ങളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

  • 19/06/2024


കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങളെക്കാൾ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകുന്ന നിയമ ലംഘകരോട് സഹിഷ്ണുത കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. പാർപ്പിട ലംഘനങ്ങൾ പരിഹരിക്കുന്നതിനും നിയമങ്ങൾ ഏകീകൃതമായി നടപ്പാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിനുകളിലും സുരക്ഷാ പരിശോധനകളിലും അദ്ദേഹവും പങ്കാളിയായി. ഹവല്ലി മേഖലയിൽ ലംഘനങ്ങൾ പരിഹരിക്കാനും നീക്കം ചെയ്യാനുമാണ് ആഭ്യന്തര മന്ത്രിയെത്തിയത്. നിയമം കർശനമായി നടപ്പാക്കൽ, എല്ലാ പാർപ്പിട ലംഘനങ്ങളും നീക്കം ചെയ്യൽ, അനുമതി നൽകിയ ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്ന പ്രോപ്പർട്ടികളുടെ ക്രമപ്പെടുത്തൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

Related News