മം​ഗഫ് ദുരന്തം; കുവൈറ്റിലെ ഗോഡൗണുകളുടെയും ഫ്ളാറ്റുകളുടെയും വാടക കുതിച്ചുയരുന്നു

  • 19/06/2024


കുവൈത്ത് സിറ്റി: മംഗഫ് ദുരന്തം കുവൈത്തിൽ മറ്റ് പ്രതിസന്ധികൾക്കും കാരണമാകുന്നു. റിയൽ എസ്റ്റേറ്റ് ലാൻഡ്‌സ്‌കേപ്പ് പുനഃസംഘടിപ്പിക്കുന്നതിന് നിർബന്ധിത നടപടിക്രമങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ച് ബാച്ചിലർ അക്കോമോഡേഷൻ, വെയർഹൗസിംഗ് സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതിവ​ഗേ നടപടികളാണ് ആവശ്യമുള്ളത്. നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടെ ബാച്ചിലർ തൊഴിലാളികൾക്കുള്ള വെയർഹൗസുകളുമായും താമസസൗകര്യങ്ങളുമായും ബന്ധപ്പെട്ട ചെലവുകൾ വർധിക്കും.

ഒപ്പം ഇത് വരാനിരിക്കുന്ന കാലയളവിൽ ഉയർന്ന ടെൻഡർ വിലകളിലേക്ക് നയിച്ചേക്കാം. മെച്ചപ്പെട്ട ഗുണനിലവാരവും വർധിച്ച പ്രവർത്തനച്ചെലവും ഇതോടെ ആവശ്യമാകും. മംഗഫ് തീപിടിത്തം വെയർഹൗസുകളുടെയും ബാച്ചിലേഴ്സ് കെട്ടിടങ്ങളുടെയും വാടക ഗണ്യമായി വർധിപ്പിച്ചു. മിക്കയിടത്തും ഫ്ളാറ്റുകൾക്കായി ആളുകൾ നെട്ടോട്ടമോടുകയാണ്, ഈ അവസരം മുതലെടുത്ത് പല ഫ്‌ളാറ്റുകളുടെയും വാടക ഗണ്യമായി കൂട്ടിയിട്ടുണ്ട്, നിരവധി ബിൽഡിങ്ങുകളിൽനിന്നും ബാച്ചിലർമാരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് . പൊതുവെ വില വേഗത്തിലും ഗണ്യമായി ഉയരുന്ന സാഹചര്യമാണ്. സുരക്ഷയുടെയും ഉയർന്ന നിലവാരം പുലർത്തുന്ന പുതിയ വെയർഹൗസ് ഇടങ്ങളും പാർപ്പിട ബദലുകളും സൃഷ്ടിക്കുന്നതിനുള്ള പരിഹാരങ്ങൾ വന്നില്ലെങ്കിൽ കൂടുതൽ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News