ഈദ് അവധി ദിനങ്ങളിലും കർശന പരിശോധന നടത്തി അധികൃതർ; കബ്ദ് പ്രദേശത്തെ തീപിടിത്തം ആശങ്കയുണ്ടാക്കി

  • 19/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഗവർണറേറ്റുകളിൽ, പ്രത്യേകിച്ച് നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള തീവ്രമായ പരിശോധനകൾ ഈദ് അൽ അദഹ അവധി ദിനങ്ങളിലും തുടർന്ന് മുനിസിപ്പൽ ടീമുകൾ. കബ്ദ് പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായതാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സെവൻത് റിംഗ് റോഡിന് തെക്ക് ഭാഗത്തുള്ള മാലിന്യ കൂമ്പാരത്തിലും തീപിടിത്തമുണ്ടായതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ മുതൈരി പറഞ്ഞു.

മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ലംഘനങ്ങൾ നീക്കം ചെയ്യൽ വകുപ്പിൻ്റെ സൂപ്പർവൈസറി ടീം, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഗവർണറേറ്റിലെ സർക്കാർ സ്വത്തുക്കളിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് ഫീൽഡ് ക്യാമ്പയിനുകൾ ശക്തമാക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റി വ്യക്തമാക്കിയ കടയുടെ വിസ്തീർണ്ണം വർധിപ്പിച്ചതിനും ഇടനാഴികൾ അടച്ചിടുന്നതിനും അടക്കം വ്യത്യസ്തമായ 54 മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്തു.

Related News