മംഗഫ് തീപിടുത്തം; 3 ഇന്ത്യക്കാരടക്കം 5 പേരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

  • 19/06/2024

 



 കുവൈറ്റ് സിറ്റി : മംഗഫ് കെട്ടിടത്തിന് തീപിടിച്ച കേസിൽ ഒരു കുവൈറ്റ് പൗരനെയും മൂന്ന് ഇന്ത്യൻ പൗരന്മാരെയും നാല് ഈജിപ്ഷ്യൻ പൗരന്മാരെയും രണ്ടാഴ്ചത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗാർഡിൻ്റെ മുറിയിൽ നിന്ന് പൊട്ടിത്തെറി ആരംഭിച്ചതോടെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് മംഗഫ് തീപിടുത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Related News