കുവൈത്തിൽ കുതിച്ചുയർന്ന് താപനില; ജഹ്‌റ സ്റ്റേഷനിൽ 52 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

  • 19/06/2024


കുവൈത്ത് സിറ്റി: ജഹ്‌റ സ്റ്റേഷനിൽ ഇന്നലെ താപനില 52 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണിത്. അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, കുവൈത്ത് സിറ്റി, വഫ്ര, ജലൽ അൽ ലയ സ്റ്റേഷനുകളിൽ ഓരോന്നിലും 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കുവൈത്തിൽ അനുഭവപ്പെടുന്ന തീവ്രമായ വേനൽച്ചൂടിൻ്റെ ഭാ​ഗമാണ് ഈ തീവ്രമായ താപനില. ജലാംശം നിലനിർത്താനും ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

Related News