താപനില ഉയരുന്നു; 16,000 മെഗാവാട്ടും കടന്ന് കുവൈത്തിലെ വൈദ്യുതി ഉപയോഗം

  • 22/06/2024


കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ചുകയറുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വൈദ്യുത ലോഡ് സൂചിക 16,000 മെഗാവാട്ടും കടന്നുവെന്ന് അധികൃതര്‍ അറിയിച്ചു. താപനില ഉയരുകയും 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുകയും ചെയ്തതോടെയാണ് വൈദ്യുതി ഉപഭോഗവും കൂടിയത്. വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ എമർജൻസി ടീമുകൾ നിരവധി ചെറിയ തകരാറുകൾ കൈകാര്യം ചെയ്യുകയും പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. മന്ത്രാലയത്തിന്‍റെ ടീമുകൾ 24 മണിക്കൂര്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

Related News