അ​ഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 55 സ്റ്റോറുകൾ പൂട്ടിച്ചു

  • 22/06/2024


കുവൈത്ത് സിറ്റി: അ​ഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 55 സ്റ്റോറുകളും സ്ഥാപനങ്ങളും ജനറൽ ഫയർ ഫോഴ്‌സ് അടച്ചുപൂട്ടി. ആവശ്യമായ അഗ്നിശമന ലൈസൻസുകൾ നേടുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെടുകയും അവശ്യ സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കാതിരുന്നതിനെ തുടർന്നുമാണ് നടപടി. ജനറൽ ഫയർഫോഴ്‌സ് ഈ സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തയാറായില്ല. ഇതോടെയാണ് പൊതുജന സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എല്ലാ വാണിജ്യ സ്ഥാപനങ്ങളും തയാറാകണമെന്നും അഗ്നി പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകൾ തുടരുമെന്നും ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി.

Related News