കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ കുവൈറ്റ് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധിപ്പിക്കാൻ പദ്ധതി

  • 22/06/2024


കുവൈത്ത് സിറ്റി: ജനറൽ ഫയർഫോഴ്‌സിൻ്റെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റുമായി കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിന് വേണ്ടിയുള്ള പഠനം തയാറാകുന്നു. ഇതിനായി സേനയുടെ ആക്ടിംഗ് ഹെഡ് മേജർ ജനറൽ ഖാലിദ് ഫഹദ് ഒരു സാങ്കേതിക സംഘത്തിന് രൂപം നൽകി. അപകടങ്ങളോടും അടിയന്തിര സാഹചര്യങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനമെന്ന് ഫയർഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

Related News