പാനിപൂരി, പക്കവഡ, ചിക്കൻ റൈസ്, എഗ്ഗ് റൈസ്... ഇവിടെ എല്ലാം കിട്ടും.. പരസ്യം വൈറൽ; സാൽമിയയിലെ ഹോട്ടൽ നടത്തിപ്പുകാരെ ഉടൻ നാടുകടത്തും - വീഡിയോ കാണാം

  • 22/06/2024


കുവൈത്ത് സിറ്റി: സാൽമിയയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ പ്രവർത്തിക്കുന്ന അനധികൃത ഇന്ത്യൻ റെസ്റ്റോറൻ്റിനെതിരെ വാണിജ്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചു. സ്ഥാപനത്തിൻ്റെ പരസ്യ വീഡിയോ ടിക് ടോക്കിൽ വൈറലായതിനെ തുടർന്നാണ് നടപടി. നിരവധി നിയമലംഘനങ്ങളോടെയാണ് റെസ്റ്റോറന്റിന്റെ പ്രവർത്തനമെന്ന് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതോടെ അധികൃതർ അതിവേ​ഗത്തിൽ നടപടികൾ സ്വീകരിച്ചത്. ‍തൊഴിലാളികളെ സാൽമിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്. 

ഇവരെ നിയമം ലംഘിച്ചതിന് നാടുകടത്താൻ ഒരുങ്ങുകയാണ്. റെസ്റ്റോറൻ്റ് സബ്‌സിഡിയുള്ള ഉത്പന്നങ്ങൾ  ഉപയോഗിക്കുകയും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ഒപ്പം അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും പാചകത്തിന്റെ ഗന്ധം പരിസരത്ത് വ്യാപിക്കുന്നതതായും അന്വേഷണത്തിൽ കണ്ടെത്തി.

Related News