സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് വിറ്റ പ്രവാസികൾ അറസ്റ്റിൽ

  • 23/06/2024


കുവൈത്ത് സിറ്റി: മെഡിക്കൽ സെന്‍ററിൽ നിന്ന് സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ. മോഷ്ടിച്ച മരുന്നുകൾ കടകളിൽ അനധികൃതമായി വിറ്റിരുന്ന ഏഷ്യൻ പൗരന്മാരായ മൂന്ന് പ്രവാസികളാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷനും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. അറസ്റ്റിലായവരിൽ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനും ഉൾപ്പെടുന്നു. കണ്ടുകെട്ടിയ വസ്തുക്കളും പ്രതികളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News