കുവൈറ്റ് വീമാനത്താവളത്തിൽ എമിഗ്രേഷനായി ചിലവഴിക്കേണ്ടത് വെറും 7 സെക്കന്റ് മാത്രം; ഈ സീസണിൽ യാത്ര ചെയ്യാനൊരുങ്ങുന്നത് 5.5 മില്യണ്‍ യാത്രക്കാര്‍

  • 23/06/2024


കുവൈത്ത് സിറ്റി: യാത്രാ സീസണിലേക്കുള്ള പ്രവേശനത്തോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി സുരക്ഷ ഏര്‍പ്പെടുത്തി. മൂന്ന് ടെര്‍മിനലുകളിലുമായി ഇത്തവണ 5.5 മില്യണ്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് സെക്യൂരിറ്റിയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽ ഷായ പറഞ്ഞു. 105 ദിവസങ്ങളിലായി 42,000 വിമാന സര്‍വീസുകളാണ് എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുക. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്, പാസ്‌പോർട്ട് ആൻഡ് കസ്റ്റംസ്, എയർലൈനുകൾ, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവയുൾപ്പെടെയുള്ള ഓപ്പറേറ്റിംഗ് ഏജൻസികൾക്കിടയിൽ ഒരു സംവിധാനം കൊണ്ട് വരുന്നതിനുള്ള നടപടിക്രമങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. തടസങ്ങളൊന്നുമില്ലാതെ യാത്രക്കാർക്ക് പുറപ്പെടാനും എത്തിച്ചേരാനുമുള്ള നടപടികള്‍ സ്വീകരിക്കും. യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News