85,000 ബാഗ് രക്തവും 8,000 ബാഗ് പ്ലേറ്റ്‌ലെറ്റും ശേഖരിച്ചതായി കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 25/06/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 85,000-ലധികം ബാഗ് രക്തത്തിൻ്റെയും 8,000 ബാഗ് പ്ലേറ്റ്‌ലെറ്റുകളുടെയും ശേഖരണം നടത്താൻ കഴിഞ്ഞുവെന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ഉയർന്ന നിലവാരമുള്ള രക്ത കൈമാറ്റവും സെല്ലുലാർ തെറാപ്പി സേവനങ്ങളും ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച ആധുനിക ശാസ്‌ത്രീയ രീതികൾ ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രക്തദാതാക്കളിൽ 55 ശതമാനവും പൗരന്മാരാണ്. 75 രാജ്യങ്ങളിൽ നിന്നുള്ള താമസിക്കാരാണ് ബാക്കി 45 ശതമാനം.

ആരോഗ്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ്, അമേരിക്കൻ ബ്ലഡ് ബാങ്ക്സ് ഓർഗനൈസേഷനിൽ നിന്ന് അന്താരാഷ്ട്ര അംഗീകാരം നേടാൻ ശ്രമിക്കുന്നുണ്ട്. നാല് മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ അംഗീകാരം നേടിയ ഏക അറബ് രക്ത ബാങ്കാണ് കുവൈത്ത് ബ്ലഡ് ബാങ്ക്. രക്തദാന ക്യാമ്പയിനുകളുടെ വിജയത്തിൽ ഫലപ്രദമായ പങ്ക് വഹിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ശ്രമങ്ങളെയും സംയുക്ത സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.

Related News