കുവൈത്തിൽ എട്ട് ദിവസത്തിനിടെ 50,355 ട്രാഫിക് നിയമലംഘനങ്ങൾ

  • 25/06/2024



കുവൈത്ത് സിറ്റി: എട്ട് ദിവസത്തിനിടെ നടന്ന പരിശോധകളില്‍ 50,355 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഈ മാസം 15 മുതൽ ഈ മാസം 21 വരെയുള്ള കാലയളവിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം നടത്തിയ പരിശോധനകളില്‍ 37,831 വിവിധ നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ പിടികൂടി. 47 പേരെ മുൻകരുതൽ കസ്റ്റഡിയിലെടുത്തു. 211 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ പ്രായപൂർത്തിയാകാത്ത 26 പേരെയാണ് ഡ്രൈവ് ചെയ്തതിന് അറസ്റ്റ് ചെയ്തത്. ഇവരെ പ്രോസിക്യൂഷന് റഫർ ചെയ്തു. റെസ്ക്യൂ പോലീസിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനകളില്‍ 12,524 നിയമലംഘനങ്ങളും കണ്ടെത്തി.

Related News