പുതിയ യൂണിറ്റുകൾ വഴി 375 മെഗാവാട്ട് വൈദ്യുതി ; വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കുവൈത്ത്

  • 26/06/2024


കുവൈത്ത് സിറ്റി: വേനൽക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഊർജിത നടപടികളുമായി കുവൈത്ത്. അൽ സൂർ സൗത്ത്, ഷുഐബ നോർത്ത് സ്റ്റേഷനുകളിൽ 375 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ഉൽപാദന യൂണിറ്റുകൾ ആരംഭിച്ചു. വേനൽക്കാലം ആരംഭിച്ചത് മുതൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അനുഭവിച്ച പ്രതിസന്ധി ഇത് ലഘൂകരിക്കും. പീക്ക് ലോഡുകൾ 16,460 മെഗാവാട്ടിൽ എത്തിയിട്ടും ഷെഡ്യൂൾ ചെയ്ത പവർകട്ടുകൾ ഒഴിവാക്കി രാജ്യത്തിൻ്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ നീക്കം സഹായിക്കും.

ഗൾഫ് മേഖലയിൽ നിന്നുള്ള പിന്തുണയ്‌ക്കൊപ്പം പുതിയ ഉൽപ്പാദന യൂണിറ്റുകളുടെ കൂട്ടിച്ചേർക്കൽ ഉൽപ്പാദന കേന്ദ്രങ്ങളുടെ ഉൽപ്പാദന ശേഷി ഉയർത്തിയിട്ടുണ്ട്. പ്രോഗ്രാം ചെയ്ത പവർക്കട്ട് ഇല്ലാതെ വേനൽക്കാലത്ത് മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഒപ്പം വേനൽക്കാലത്ത് കുതിച്ചുയരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിനായി ഈ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ മന്ത്രാലയം തീവ്രശ്രമം നടത്തുന്നുമുണ്ട്.

Related News