സാൽമിയയിൽ റെയ്ഡ്; അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്പോർട്സ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

  • 26/06/2024


കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ ഒരു സ്റ്റോറിൽ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്ത് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ്. ഹവല്ലി ഗവർണറേറ്റിലെ പരിശോധനാ സംഘങ്ങൾ ഒരു വാണിജ്യ കേന്ദ്രത്തിൽ സമഗ്രമായ പരിശോധന നടത്തിയെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറാണ് കണ്ടെത്തിയത്.

ഉ ടൻ തന്നെ സ്റ്റോർ അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും സ്റ്റോർ ഉടമയെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കട ഉടമകൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അൽ അൻസാരി ആവശ്യപ്പെട്ടു. എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള വാണിജ്യ കേന്ദ്രങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും പരിശോധനാ സംഘങ്ങൾ കർശനമായ പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News