കുവൈത്തിൽ പ്രതിദിനം10 പേർ വിവിധ തട്ടിപ്പുകൾക്ക് ഇരയായാകുന്നതെന്ന് കണക്കുകൾ

  • 26/06/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രതിദിനം 10 കുവൈത്തി പൗരന്മാരാണ് വിവിധ തട്ടിപ്പുകൾക്ക് ഇരയായതെന്ന് കണക്കുകൾ. മിക്ക തട്ടിപ്പ് കേസുകളും റിയൽ എസ്റ്റേറ്റ് വസ്തുവകകളുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രതിദിനം പത്തോളം തട്ടിപ്പ് കേസുകളാണ് കോടതി കൈകാര്യം ചെയ്യുന്നതെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വ്യാജ നിക്ഷേപ കുറ്റകൃത്യങ്ങൾ രണ്ടാം സ്ഥാനത്താണ്. അതേസമയം ആഡംബര കാറുകളുടെ വഞ്ചനാപരമായ വിൽപ്പനയാണ് മൂന്നാം സ്ഥാനത്തുള്ളത്. 

ഏകദേശം 500 കുവൈത്തി പൗരന്മാരും പ്രവാസികളും ഇതിന് ഇരകളാകുന്നു. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുകയാണ്. ഉയർന്ന നേട്ടങ്ങളും സ്ഥിരമായ പലിശയും വാഗ്ദാനം ചെയ്തുകൊണ്ട് പെട്ടെന്ന് സമ്പന്നരാകാനുള്ള ആളുകളുടെ ആഗ്രഹം സാധാരണയായി തട്ടിപ്പുകാർ മുതലെടുക്കുന്നതാണ് രീതി. ചില കേസുകളിൽ മോഹന വാ​ഗ്ദാനങ്ങൾ വിശ്വസിച്ച് ഒരു വർഷം വരെ ആളുകൾ നിക്ഷേപിക്കുന്നത് തുടരും. പിന്നീടാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുകയെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News