സാൽമിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

  • 26/06/2024


കുവൈത്ത് സിറ്റി: സാൽമിയ ബ്ലജാത്ത് സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാരിൽ ഒരാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വ്യക്തമായി. ഒരു കുപ്പി മദ്യവും കണ്ടെത്തിയിട്ടുണ്ട്. ബിദാ റൗണ്ട് എബൗട്ടിന് സമീപമുള്ള ബ്ലജാത്ത് സ്ട്രീറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിക്കുകയായിരുന്നു. സുരക്ഷാ അധികൃതരും മെഡിക്കൽ എമർജൻസി ജീവനക്കാരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങളിൽ ഒന്നിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായും ഇയാളുടെ പക്കൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും അധികൃതർ പറഞ്ഞു. ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News