കുവൈത്തിൽ കൊലപാതക, ആക്രമണ കുറ്റകൃത്യങ്ങളിൽ വലിയ കുറവ്

  • 27/06/2024


കുവൈത്ത് സിറ്റി: നീതി ഉറപ്പാക്കുന്നതിലും നിയമങ്ങളുടെ കർശനമാക്കി കൊണ്ട് കുറ്റവാളികളെ വിചാരണ ചെയ്യുന്നതിലും പുരോഗതി കൈവരിച്ച് കുവൈത്തിലെ പബ്ലിക് പ്രോസിക്യൂഷൻ. പൊതു സുരക്ഷയും സാമൂഹിക സ്ഥിരതയും നിലനിർത്തുന്നതിന് ഈ ശ്രമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് തയ്യാറാക്കിയ വാർഷിക സ്റ്റാറ്റിസ്റ്റിക്കൽ ബുക്ക് പബ്ലിക്ക് പ്രോസിക്യൂഷന്റെ ഇടപെടലുകൾ വ്യക്തമാക്കുന്നു.

2023-ൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ കുറയുന്നതിന് സാക്ഷ്യം വഹിച്ചപ്പോൾ, മൊത്തം കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇൻകമിംഗ് കേസുകളുടെ ആകെ എണ്ണം 2022-ൽ 34,373-ൽ നിന്ന് 2023-ൽ 41,886 ആയി വർധിച്ചു. 21.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊലപാതകവും ആക്രമണവും പോലെയുള്ള കുറ്റകൃത്യങ്ങൾ 2022-ൽ 907 ആയിരുന്നത് 2023-ൽ 663 ആയി കുറഞ്ഞു. 26.9 ശതമാനം കുറവാണ് വന്നിട്ടുള്ളത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ 2022-ൽ 2,716 ആയിരുന്നത് 2023-ൽ 2,695 ആയും കുറഞ്ഞു.

Related News