വൈദ്യുതി ക്ഷാമം പരിഹരിക്കാൻ രാവും പകലും അൽ സൂർ സ്റ്റേഷനിൽ മന്ത്രാലയ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങൾ

  • 27/06/2024


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജീവനക്കാരുടെ കൂട്ടായ ശ്രമം. അൽ സൂർ സൗത്ത് പവർ ജനറേഷൻ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ജീവനക്കാർ, വിവിധ പവർ സ്റ്റേഷനുകളിലെ സഹപ്രവർത്തകരുടെ സഹകരണത്തോടെ വൈദ്യുതി, ജല ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഈ യൂണിറ്റുകളുടെ പരിപാലനം രാവും പകലും തുടരുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂട്ടായ ശ്രമം. 

മന്ത്രാലയത്തിൻ്റെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അറ്റകുറ്റപ്പണികൾ വേ​ഗം പൂർത്തിയാക്കി ഉൽപ്പാദന യൂണിറ്റുകൾ പൂർണ ക്ഷമതയിൽ എത്തിക്കാനാണ് ശ്രമങ്ങൾ. അൽ സൂർ സ്റ്റേഷൻ 147 ഇംപീരിയൽ ഗാലൻ ഉത്പാദിപ്പിക്കുകയും 6,000 മെഗാവാട്ട് വൈദ്യുതി നെറ്റ്‍വർക്കിലേക്ക് നൽകുകയും ചെയ്യുന്നുണ്ടെന്ന് സ്റ്റേഷൻ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ എഞ്ചിനീയർ ദഹെർ അൽ സാദ് പറഞ്ഞു.

Related News