കുവൈത്ത് കിരീടാവകാശി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

  • 27/06/2024


കുവൈത്ത് സിറ്റി: കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ മേധാവികളും അൽ സബയിലെ ആർമി, പോലീസ്, നാഷണൽ ഗാർഡ്, ഫയർ സർവീസ് ഡയറക്ടറേറ്റ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബയാൻ കൊട്ടാരത്തിൽ വച്ചായിരുന്നു ചർച്ച. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ചടങ്ങിനിടെ കിരീടാവകാശിയെ കണ്ടു. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിനെ ബയാൻ കൊട്ടാരത്തിൽ കാണാനായതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

Related News