കെയ്‌റോ സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള പ്രവേശനം താൽക്കാലികമായി അടയ്ക്കും

  • 24/07/2024


കുവൈത്ത് സിറ്റി: മൻസൂരിയ ഏരിയയുടെ അരികിലുള്ള കെയ്‌റോ സ്‌ട്രീറ്റിൽ നിന്നുള്ള രണ്ടാമത്തെ റിംഗ് റോഡിലേക്കുള്ള പ്രവേശനം അടുത്ത വെള്ളിയാഴ്ച 24 മണിക്കൂർ താത്കാലികമായി അടയ്ക്കും. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖാദിസിയ ഏരിയയുടെ അരികിലുള്ള രണ്ടാമത്തെ റിംഗ് റോഡിൽ നിന്ന് കെയ്‌റോ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ശനിയാഴ്ച 24 മണിക്കൂർ താത്കാലികമായി അ‌‌ടച്ചിടുമെന്നും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

Related News