ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും കുവൈത്തും

  • 25/07/2024


കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വിപുലീകരിക്കാനുമുള്ള ചർച്ചകളുുമായി കുവൈത്തും ഇന്ത്യയും. കുവൈത്തിൽ നടന്ന ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ്റെ (എഫ്ഒസി) ആറാമത്തെ റൗണ്ടിൽ ഇരപക്ഷവും വിവിധ മേഖലകളിലെ സഹകരണത്തെ കുറിച്ച് അവലോകനം ചെയ്തത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ആറാമത് എഫ്ഒസിയിൽ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി (ഏഷ്യ) അംബാസഡർ സമീഹ് എസ്സാ ജോഹർ ഹയാത്തും ഇന്ത്യയുടെ ജോയിൻ്റ് സെക്രട്ടറി (ഗൾഫ്) അസീം മഹാജനും സഹ അധ്യക്ഷനായിരുന്നു.

ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിൻ്റെ സമഗ്രമായ അവലോകനം നടത്തുകയും കൂടിയാലോചനകളിൽ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. കുവൈത്തും ഇന്ത്യയും തമ്മൽ പരമ്പരാ​ഗതമായുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ബന്ധങ്ങൾ, പതിവ് ഉന്നതതല വിനിമയങ്ങൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയായെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related News