സ്കൂൾ കഫറ്റീരിയകൾക്കായി പുതിയ നിയന്ത്രണവുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ

  • 06/09/2024


കുവൈത്ത് സിറ്റി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ അമിതവണ്ണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സ്കൂൾ കഫറ്റീരിയകൾക്കായി ഒരു പുതിയ നിയന്ത്രണം കൊണ്ടുവന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. 2021-ലെ മന്ത്രിതല പ്രമേയം നമ്പർ 5 പ്രകാരമുള്ള ഈ തീരുമാനപ്രകാരം, പൊതു-സ്വകാര്യ സ്‌കൂളുകളിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ അന്തരീക്ഷം ഉറപ്പാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. 

കുട്ടികൾക്കും കൗമാരക്കാർക്കും ആരോഗ്യകരമായ പോഷകാഹാര ഉറപ്പാക്കുന്നതിന് പ്രത്യേക ഭക്ഷണ ഗ്രൂപ്പുകളെയാണ് പുതിയ നിയന്ത്രണം ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിറ്റി ന്യൂട്രീഷൻ അഫയേഴ്‌സ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഷൈമ അൽ അസ്ഫൂർ വിശദീകരിച്ചു. ഏതൊക്കെ ഭക്ഷണങ്ങളാണ് അനുവദനീയമായതെന്നും ഏതൊക്കെയാണ് നിരോധിച്ചിരിക്കുന്നതെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതും പഞ്ചസാരയും ഉപ്പും കുറഞ്ഞതുമായ ഓപ്ഷനുകളാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്.

Related News