ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ ഓറിയൻ്റേഷൻ ഡെ സംഘടിപ്പിച്ചു

  • 14/09/2024


2024 വർഷത്ത പുതിയ അദ്ധ്യയന വർഷം തുടക്കം കുറിച്ചു കൊണ്ട് ഫഹഹീൽ ഇസ്ലാഹി മദ്രസ്സ അൽ ബിദായ എന്ന പേരിൽ ഓറിയൻ്റേഷൻ ഡെ സംഘടിപ്പിച്ചു .

ഫഹാഹീൽ - ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച പരിപാടി കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ വൈസ് പ്രസിഡൻ്റ് സി.പി.അബ്ദുൽ അസീസ് ഉൽഘാടനം നിർവ്വഹിച്ചു. 

കെ കെ ഐ സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഷിക പരീക്ഷ യിലെ വിജയികൾക്ക് കേന്ദ്ര ഭാരവാഹികൾ ,മദ്രസ്സ സദർ മുദറിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.


ഇസ്‌ലാഹി മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, പി.ടി.എ, എം.ടി.എ ഭാരവാഹികൾ, കെ.കെ.ഐ.സി , കേന്ദ്ര യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത പരിപാടിയില് മദ്രസ്സ പ്രധാന അദ്ധ്യാപകൻ സാജു ചെമ്മനാട് അധ്യക്ഷത വഹിച്ചു.
ഫഹഹീൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മണിയൂർ സ്വാഗതവും അൻസാർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Related News