"തംകീൻ 2024" കുവൈത്ത് കെഎംസിസി മഹാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

  • 22/09/2024


കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി 2024 നവംബർ 22 വെള്ളി, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തിന് 359 അംഗ സ്വാഗതസംഘം രൂപീകരിച്ചു. "തംകീൻ 2024" എന്ന് നാമകരണം ചെയ്ത പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., കെ.എം.ഷാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.  

സമ്മേളന മുന്നൊരുക്കത്തിനായി ദജീജ് മെട്രോ ഹാളിൽ വിളിച്ചു ചേർത്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം അൽ ഹസനിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം പറഞ്ഞു. ട്രഷറർ ഹാരിസ് വള്ളിയോത്ത് പരിപാടിയുടെ രൂപം വിശദീകരിച്ചു. ഭാരവാഹികളായ റഊഫ് അൽ മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, അബ്ദുൽ റസാഖ് എം.കെ., ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഫാസിൽ കൊല്ലം, ഉപദേശക സമിതി അംഗങ്ങളായ ബഷീർ ബാത്ത, കെ.കെ.പി. ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു. 

സ്വാഗത സംഘം: ചെയർമാൻ
സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ കൺവീനർ മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് (ഫിനാൻസ്), വൈസ് ചെയർമാൻമാർ റഊഫ് മഷ്ഹൂർ തങ്ങൾ (ചീഫ് കോർഡിനേറ്റർ), ഇഖ്ബാൽ മാവിലാടം (കൂപ്പൺ), ഫാറൂഖ് ഹമദാനി (സുവനീർ), എം.ആർ. നാസർ (റിസപ്‌ഷൻ), ഡോ. മുഹമ്മദലി (ട്രാൻസ്‌പോർട് & മെഡിക്കൽ), സിറാജ് എരഞ്ഞിക്കൽ, എം.കെ. അബ്ദുൽ റസാഖ്, എൻ.കെ ഖാലിദ് ഹാജി കൺവീനർമാർ ഗഫൂർ വയനാട് (മെമ്പർഷിപ്പ് & സെക്യൂരിറ്റി സ്കീം), ഷാഹുൽ ബേപ്പൂർ,(പ്രോഗ്രാം & സ്റ്റേജ്), സലാം പട്ടാമ്പി (മീഡിയ & പബ്ലിസിറ്റി), ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ. സംസ്ഥാന ഭാരവാഹികൾക്ക് പുറമെ ഹബീബുള്ള (പി.ആർ.), ഹംസ ഹാജി കരിങ്കപ്പാറ (വളണ്ടിയർ), അസീസ് പേരാമ്പ്ര (ഫുഡ്‌ & റീഫ്രഷ്മെന്റ്), മുജീബ് മൂടാൽ (ഐ.ടി), മുഹമ്മദ്‌ അറഫാത്ത് (മെഡിക്കൽ) എന്നിവർക്കും വിവിധ സബ് കമ്മിറ്റികളുടെ ചുമതല നൽകി. അജ്മൽ വേങ്ങര, അസീസ് തിക്കോടി, റസാഖ് അയ്യൂർ, ബഷീർ തെങ്കര, അബ്ദുള്ള കടവത്ത്, ഗഫൂർ അത്തോളി, റഷീദ് പെരുവണ, റഫീഖ് ഒളവറ, മിസ്ഹബ് മാടമ്പില്ലത്ത്, ഷമീദ് മമ്മാക്കുന്ന്, റാഫി ആലിക്കൽ എന്നിവരെ വിവിധ സബ് കമ്മിറ്റികളുടെ ജനറൽ കൺവീനർമാരായും തെരെഞ്ഞെടുത്തു.

Related News