മനസ്സിലും ജീവിതത്തിലും പ്രവാചക കാരുണ്യം

  • 22/09/2024


മനുഷ്യത്വത്തിന്റെയും കരുണയുടെയും പ്രതീകമായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും പ്രബോധനങ്ങളും ആധുനിക സമൂഹത്തിൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ ഇശ്‌ഖേ റസൂൽ പരിപാടി മങ്കഫ് നജാത്ത് സ്‌കൂളിൽ സംഘടിപ്പിച്ചു. 

വൈകീട്ട് അഞ്ചു മണിക്ക് ആരംഭിച്ച ചടങ്ങ് കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബഷീർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുന്നിൽ ആശംസകൾ നേർന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ കെസി റഫീഖ്, ഓ പി ശറഫുദ്ധീൻ മുനീർ കുണിയ എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ പ്രഭാഷകൻ അമീൻ മൗലവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് നബിയുടെ ജീവിതം എല്ലാ മനുഷ്യർക്കും ഒരു മാതൃകയാണെന്നും, സഹാനുഭൂതിയും കരുണയും നിറഞ്ഞ പ്രവാചക ജീവിതം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കണമെന്നും, മാതൃകയാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 
കലാപരിപാടിക്ക് ആരംഭം കുറിച്ചുകൊണ്ട് പിഎം ജാഫർ സ്വാഗതം പറഞ്ഞു.
കുട്ടികളും മുതിർന്നവരും ഒരുമിച്ച് പങ്കെടുത്ത വിവിധ കലാപരിപാടികളും ക്വിസും പരിപാടിക്ക് കൂടുതൽ തിളക്കം പകർന്നു. ക്വിസ് പരിപാടിക്ക് എഞ്ചിനീയർ നവാസ്, നിജാസ് എം പി, നയീം കാതിരി എന്നിവർ നേതൃത്വം നൽകി. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫഹീം ഇസ്ഹാഖ്, റംഷിന ആസിഫ്, മുഹമ്മദ് കുഞ്ഞി എന്നിവർ വിജയികളായി. പ്രവാചക പ്രകീർത്തന ഗാനങ്ങൾ, ബുർദ മജ്ലിസ്, ദഫ് മുട്ട്, കോൽക്കളിയൂം ഉണ്ടായിരുന്നു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഷ്‌ഖെ റസൂൽ പരിപാടിയിൽ സ്വാഗത സംഗം ചെയർമാൻ റഷീദ് സംസം സ്വാഗതവും ജനറൽ കൺവീനർ അബ്ദുൽ കലാം മൗലവി നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ.കെ.എം.എ കേന്ദ്ര സോൺ ബ്രാഞ്ച് നേതാക്കൾ നേതൃത്വം നൽകി.ഷംസീർ നാസ്സർ പരിപാടി ക്രോഡീകരിച്ചു.

Related News