തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (TRASSK)ഓണാഘോഷം പൊന്നോണം 2k24 സംഘടിപ്പിച്ചു

  • 29/09/2024


കുവൈറ്റ്: അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ 
സാംസ്‌കാരിക സമ്മേളനം ട്രാസ്ക് പ്രസിഡന്റ്‌ ബിജു കടവി ഉദ്‌ഘാടനം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ സിജു. എം.എൽ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ശ്രീ.ബേസിൽ വർക്കി (റിലേഷൻഷിപ്പ് മാനേജർ അൽ മുല്ല എക്സ്ചേഞ്ച്), വിനോദ് കുമാർ (ജോയ് ആലുക്കാസ് റീജണൽ ഹെഡ്) ട്രാസ്ക് ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ , വനിതവേദി ജനറൽ കൺവീർ ജെസ്‌നി ഷമീർ , വൈസ് പ്രസിഡന്റ്‌ ജഗദാംബരൻ, കളിക്കളം കോർഡിനേറ്റർ അനഘ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ആർട്‌സ് കൺവീനർ ബിജു സി.ഡി , വോളണ്ടിയർ കൺവീനർ ജിൽ ചിന്നൻ , മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ വനിതാവേദി സെക്രട്ടറി ഷാന ഷിജു, ജോയിന്റ് സെക്രട്ടറി സക്കീന അഷറഫ്‌ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 

ട്രാസ്ക് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ മുതിർന്നവരിൽ മെഹബുള്ള അബുഹലീഫ ഏരിയ ഒന്നാം സമ്മാനവും, പായസം പാചക മത്സരത്തിൽ ഫഹാഹീൽ ഏരിയ അംഗം ദൃശ്യ പ്രസാദ് ഒന്നാം സ്ഥാനത്തിനും അർഹയായി.

നാട്ടിൽ നിന്നും അതിഥിയായി എത്തിയ പാചകത്തിൽ നൈപുണ്യമുള്ള ശ്രീ. രാജേഷ് എടതിരിഞ്ഞിയും അസോസിയേഷൻ അംഗങ്ങളും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യ ഗൃഹാതുരത്വമുണർത്തുന്ന ഒന്നായിരുന്നു എന്ന് ഓണസദ്യയിൽ പങ്കാളികളായ ആയിരത്തിൽപരം ആളുകൾ അഭിപ്രായം പങ്കുവെച്ചു.

ട്രാസ്ക് വനിതാവേദി ഒരുക്കിയ പൂക്കളവും ആകർഷണമായിരുന്നു.

ട്രാസ്കിന്റെ എട്ട് ഏരിയയയിൽ നിന്നുമുള്ള അംഗങ്ങൾ അണിനിരന്ന താലം, ചെണ്ടമേളം, പുലികൾ, കുമ്മാട്ടികൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര, അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപാട്ട്, മറ്റു കലാ പരിപാടികൾ മികച്ച നിലവാരം പുലർത്തുകയും, കുവൈറ്റിലെ പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും ഒന്നിനൊന്ന് മികവ് പുലർത്തി. ഓണപരിപാടിയിൽ കുവൈറ്റിലെ വിവിധ മാധ്യമ പ്രതിനിധികൾ പങ്കെടുത്തു.

Related News