ഹംസ ചുങ്കതിന് യാത്ര അയപ്പ് നൽകി

  • 14/10/2024


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന
കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ ഹവല്ലി യൂണിറ്റ് മെമ്പർ 
ഹംസ ചുങ്കതിന് യൂണിറ്റ് പ്രവര്ത്തകര് യാത്ര അയപ്പ് നൽകി.

കുവൈറ്റ് ഓയിൽ കമ്പനിയിൽ ടെക്നിക്കൽ സൂപ്പർ വൈസ റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, പ്രബോധന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 

ഹവല്ലി യൂണിറ്റ് പ്രസിഡൻ്റ് അബ്ദു നാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി അർഷദ് സ്വാഗതവും , ട്രഷറർ ജസീർ നന്ദിയും പറഞ്ഞു.

നാഫി, അമീൻ , അർഷദ്,ജസീ ർ എന്നിവർ ആശംസ നേർന്നു.

Related News