ഐ സി എഫ് യൂണിറ്റ് കോൺഫ്രൻസുകൾ സംഘടിപ്പിക്കുന്നു

  • 14/10/2024


കുവൈത്ത് സിറ്റി: 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐ സി എഫ് അന്തർദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നവമ്പർ മാസത്തിൽ കുവൈത്തിലെ അൻപത് യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐ സി എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി തീരുമാനിച്ചു. പ്രവാസികൾ ഒരിക്കൽ കൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകൾ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യൂണിറ്റ് കോൺഫ്രൻസുകളിൽ നടക്കും. സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെൻട്രൽ തലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. യൂണിറ്റ് കമ്മിറ്റികളുടെ മുൻകയ്യിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക്‌ പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന 'രിഫാഈ കെയർ' എന്ന പേരിൽ സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധ പദ്ധതി ആയി ആരംഭിക്കും.

 

'ദേശാന്തര വായന' എന്ന ശീർഷകത്തിൽ ഐ സി എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

 

ഐ സി എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ നാഷണൽ തല പ്രഖ്യാപന സംഗമം പഠനം എന്ന പേരിൽ വെള്ളിയാഴ്ച സാൽമിയ ഐ സി എഫ് ഓഡിറ്റോറിയത്തിൽ നടന്നു. കുവൈറ്റ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ കെ മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. സാലിഹ് കിഴക്കേതിൽ പ്രമേയ വിശദീകരണം നടത്തി. സയ്യിദ് സൈദലവി സഖാഫി പ്രവാസി വായന ക്യാമ്പയിൻ പ്രഖ്യാപനവും നൗഷാദ് തലശ്ശേരി പ്രവാസി വായന ക്യാമ്പയിൻ പദ്ധതി വിശദീകരണവും നടത്തി. അഹ്‌മദ്‌ സഖാഫി കാവനൂർ, അസിസ് സഖഫി, ബഷീർ അണ്ടിക്കോട്, അബു മുഹമ്മദ്‌, റസാഖ് സഖാഫി സംബന്ധിച്ചു. റഫീഖ് കൊച്ചനൂർ സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

 

Related News