'ക്ലാസിക് കലാ സൃഷ്ടികൾ ദേശ, ഭാഷാ കാലാതീതമായി നില നിൽക്കും' പ്രൊഫസർ അബോള് ഹസ്സൻ സിംകേഷ്

  • 15/10/2024

 


കുവൈറ്റ് സിറ്റി : ക്ലാസിക് കലാ സൃഷ്ടികൾ ദേശ, ഭാഷാ കാലാതീതമായി നില നിൽക്കുമെന്ന് അറബ് ഓപ്പൺ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അബോള് ഹസ്സൻ സിംകേഷ് , അഹമ്മദി ഡിപിഎസ് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിൽ "ചോന്ന മാങ്ങ" എന്ന ഹ്രസ്വ ചിത്രത്തിൻ്റെ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു ഇറാനിൽ നിന്നുള്ള പ്രൊഫ അബോള് ഹസൻ സിംകഷ്. നിരവധി പുരസ്കാരങ്ങൾ നേടിയ പ്രവാസി സംവിധായകൻ ഷമേജ് കുമാർ ആണ് ചോന്ന മാങ്ങയുടെ രചനയും സംവിധാനവും നിർവഹിച്ചത്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖി യുടെ ഒരു സമകാലിക ആവിഷ്കാരം ആണ് ചോന്നമാങ്ങ . മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട്. അനീസ് ബഷീറിൻ്റെ വരികൾക്ക് ഷഹബാസ് അമൻ ആണ് സംഗീതം നൽകി പാടിയത്.
ക്യാമറ കുവൈറ്റിൽ നിന്നുള്ള ശങ്കർദാസും , എഡിറ്റിംഗ് ഹരി ജീ നായരും, പശ്ചാത്തല സംഗീതം ശ്രീറാം സുശീലും നിർവഹിച്ചു.

ഫ്യൂച്ചർ ഐ ഫിലിം ക്ലബ് ആണ് കുവൈറ്റിൽ ഈ ചിത്രത്തിന് പ്രദർശന വേദി ഒരുക്കിയത്. ഫ്യൂചർ ഐ പ്രസിഡൻ്റ് സന്തോഷ് കുട്ടത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും, ട്രഷറർ Dr പ്രമോദ് മേനോൻ നന്ദിയും രേഖപ്പെടുത്തി.
ഫൂച്ചർ ഐ ഫിലിം ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് മുഹമ്മദ് സാലി വിശദീകരിച്ചു. രമ്യ രതീഷും, രാജേഷ് t r ഉം ചേർന്ന് ചടങ്ങുകൾ നിയന്ത്രിക്കുകയും , ഫ്യൂചേർ ഐ ഫിലിം ക്ലബ് കോർ അംഗങ്ങളെ സദസ്സിനു പരിജയപെടുത്തുകയും ചെയ്തു.ഗോവിന്ദ് ശാന്ത സ്പോൺസർ മാരായ സീസോർസ് ട്രാവൽ ഗ്രൂപ്പ് സി ഈ ഓ പി എൻ ജെ കുമാറിനെയും, അൽ റഷീദ് ഷിപ്പിങ് സി ഫ് ഒ പ്രദീപ് മേനോനെയും ആദരിച്ചു.
ഇനിയും ഈ സിനിമ കണത്തവവർക്ക് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഓ ട്ടി ട്ടി ആയ സി സ്പേസിൽ ലഭ്യമാണ്.
ഈ ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ഗാനം മില്ലിനിയും ഓഡിയോസ് ആണ് പുറത്ത് ഇറക്കുന്നത്. ഇനിയും കാണാത്തവർക്ക് ഈ സാദ്ധ്യതകൾ ഉപയോഗപെടുത്താമെന്ന് സംവിധായകൻ ഷമേജ് കുമാർ അറിയിച്ചു.

Related News