തെസ്‌പിയൻ ആൽക്കമി - ഡോ :മേതിൽ ദേവികയുടെ ആക്ടിങ് വർക്ക്ഷോപ്പ് ഒക്ടോബര് 25-26 ന്

  • 17/10/2024

കുവൈറ്റ് : ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബും ചേർന്ന് "ദി തെസ്‌പിയൻ ആൽക്കമി" എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിക്കുന്നു.
പ്രശസ്ത നർത്തകിയും സിനിമാ താരവും ആയ ഡോ : മേതിൽ ദേവിക ആണ് വർക്ക് ഷോപ്പ് നയിക്കുന്നത്.
അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷമ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം , കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിൽ തനിക്കുള്ള അറിവ് അവർ ക്യാമ്പ് അംഗങ്ങൾക്കായി പങ്കു വെക്കും .
കുവൈറ്റിലെ കേളി വാദ്യ കലാ പീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാരും , ശ്രീനാഥ് മാരാരും താള വാദ്യത്തിന്റെ അകമ്പടിയുമായി മേതിൽ ദേവികയുടെ കൂടെ ഈ വർക്ഷോപ്പിൽ പങ്കെടുക്കുന്നുണ്ട് .
മോഡേൺ തിയേറ്ററിൽ നിന്നും മാറി , തികച്ചും ഇന്ത്യൻ ക്ലാസിക്കൽ തീയേറ്ററിന്റെ പ്രായോഗിക വശങ്ങൾ ആണ് ഇത്തവണ ആക്ടിങ് വർക്ഷോപ്പിൽ ഉൾപ്പെടുത്തുന്നതെന്ന് ഫ്യൂച്ചർ ഐ ഭാരവാഹികൾ അറിയിച്ചു.
അഭിനയത്തിലും നൃത്തത്തിലും താല്പര്യമുള്ള പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ഉടൻ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് സീറ്റ് ഉറപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിമിതമായ സീറ്റ് മാത്രം ഉള്ളതുകൊണ്ട് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന .
സാൽമിയ ഡോൾഫിൻ കോണ്ടിനെന്റൽ ഹോട്ടലിൽ ഒക്ടോബര് 25 ,26 തിയ്യതികളിൽ രാവിലെ 9 മുതൽ 5 മണി വരെ ആയിരിക്കും വർക്ഷോപ്പ് നടക്കുന്നത്.
താല്പര്യമുള്ളവർ ഈ മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാൻ താത്പര്യപ്പെടുന്നു.
Mobile: 97106957

Related News