മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ ഓണാഘോഷം സംഘടിപ്പിച്ചു

  • 19/10/2024



കുവൈറ്റ് സിറ്റി: മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാനേജ്‌മെന്റ്റ് പ്രതിനിധികളും മറ്റു എല്ലാ ജീവനക്കാരും പങ്കെടുത്തു. "ഇത്തരം കേരളത്തിലെ പ്രധാന ആഘോഷങ്ങളായ ഓണം, ഈദ്, ക്രിസ്തുമസ് തുടങ്ങിവയല്ലാം മനുഷ്യരുടെ സൗഹൃദവും സ്നേഹവും നിലനിർത്തുവാണെന്നും, ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യം വലുതാണെന്നും" പരിപാടിയിൽ Medx Medical Group പ്രസിഡന്റ് & സി.ഇ.ഒ ശ്രീ : മുഹമ്മദ് അലി വി.പി ചടങ്ങിൽ സംസാരിച്ചു. 

ചടങ്ങിൽ "Best Employee of The Year 2023" ആയി മുഹമ്മദ് റനീഷ് (ഡിജിറ്റൽ മാർക്കറ്റിംഗ് കോർഡിനേറ്റർ) തിരഞ്ഞെടുത്തു. കൂടാതെ "Best Employee of The Months 2024 (January-September)" മാസങ്ങളിലെ 5 വിജയികളായ, അമീറ (മാർക്കറ്റിംഗ് മാനേജർ), സോയ പുതിയോത് (ലാബ് ടെക്‌നിഷ്യൻ), ഫാത്തിമ റിഫ (ഫാർമസിസ്റ്), മുബീന ഷെറിൻ (ഒപ്‌റ്റോമെട്രിസ്റ് ), ബേബി ഉല്ഹന്ന (സ്റ്റാഫ് നഴ്‌സ്) എന്നിവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു, ഒട്ടനവധി കലാപരിപാടികളും ഒപ്പം മ്യൂസിക്കൽ ഇവെന്റസോടെയും കൂടി പരിപാടി അവസാനിച്ചു.

Related News