കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി "തംകിൻ'24" പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു

  • 19/10/2024



കുവൈത്ത് സിറ്റി: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നവംബറിൽ സംഘടിപ്പിക്കുന്ന "തംകീൻ'24" മഹാ സമ്മേളന പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതുതായി കെഎംസിസി അംഗത്വമെടുത്തവരെ പരിചയപ്പെടാം പുതിയ അംഗങ്ങളെ എന്ന ശീർഷകത്തിൽ "ടീ വിത്ത് ന്യൂ മെംമ്പേഴ്‌സ്" എന്ന പരിപാടിയും നടന്നു. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് അബ്ദുൾ ഹക്കീം അൽ ഹസനിയുടെ അദ്ധ്യക്ഷതയിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം ഉൽഘാടനം ചെയ്തു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂർ, ജനറൽ സെക്രട്ടറി ഹനീഫ പാലായി, ജില്ലാ ഭാരവാഹികളായ സുഹൈൽ ബല്ല, ഖാലിദ് പള്ളിക്കര, റഫീക്ക് ഒളവറ , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് മുട്ടുന്തല, ട്രഷറർ ഹസ്സൻ ബല്ല, വൈസ്:പ്രസിഡന്റ് ഷംസുദ്ധീൻ ബദരിയ, മുൻ ജില്ലാ പ്രവർത്തക സമിതി അംഗം പി.പി.ഇബ്രാഹിം ആശംസകൾ നേർന്ന് സംസാരിച്ചു.

മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദ് തെക്കെക്കാട്, ടി.പി.മദനി കോട്ടപ്പുറം, പി.പി.ശംസുദ്ദീൻ, കാസിം കൊച്ചൻ, ഏ.ജി.സി.ഷബീർ, ബി.സി.ഷംസീർ പടന്ന, നിസാം തുരുത്തി, ഇർഷാദ് മാവിലാടം, മുനീർ തുരുത്തി പരിപാടികൾക്ക് നേതൃത്വം നൽകി.

ആക്ടിംഗ് ജന.സെക്രട്ടറി ഹസ്സൻ തഖ്‌വ സ്വാഗതവും ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.

Related News