യൂണിറ്റ് സമ്മേളനങ്ങൾ : ഐ സി എഫ് 'ചലനം' സംഗമങ്ങൾ സംഘടിപ്പിച്ചു

  • 20/10/2024


കുവൈത്ത് സിറ്റി: 'ദേശാന്തരങ്ങലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐ സി എഫ് അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കുവൈത്തിലെ ആറ് സെൻട്രൽ കേന്ദ്രങ്ങളിൽ 'ചലനം' എന്ന പേരിൽ പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് പൂർത്തിയാക്കേണ്ട സ്പർശം, രിഫാഈ കെയർ തുടങ്ങിയ ജനസേവന പദ്ധതികൾ നടപ്പാക്കുന്നതിനെ പറ്റിയുള്ള ചർച്ചയും ഐ സി എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണ ക്യാമ്പയിൻ വിശദീകരണവും നടന്നു.

നവംബർ 12 ന് അന്താരാഷ്ട്ര തലത്തിൽ ആയിരം കേന്ദ്രങ്ങളിൽ ആയിരം സേവനങ്ങൾ നടപ്പാക്കുക ലക്ഷ്യം വച്ചു പ്രഖ്യാപിച്ച സ്പർശം പരിപാടിക്ക്‌ വേണ്ടിയുള്ള ഒരുക്കങ്ങൾ കുവൈത്തിലെ യൂണിറ്റുകളിൽ ആരംഭിച്ചു.

യൂണിറ്റ് കോൺഫ്രൻസുകളുടെ സ്മാരകമായി നടപ്പാക്കുന്ന രിഫാഈ കെയർ സാന്ത്വനം പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അണിയറയിൽ സജീവമാണ്. ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ആയിരം അമ്മമാർക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സമ്മേളനങ്ങളും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ 'ചലനം' സംഗമങ്ങൾ ആഹ്വാനം ചെയ്തു.

കുവൈറ്റ് സിറ്റി, ജഹ്‌റ, ഫർവാനിയ, ജലീബ്, മെഹബുല, ഫഹാഹീൽ എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു. ഐ സി എഫ് കുവൈത്ത് നാഷണൽ നേതാക്കളായ അലവി സഖാഫി, തെഞ്ചേരി, കാവനൂർ അഹ്‌മദ്‌ സഖാഫി, അബ്ദുൽ അസീസ് സഖാഫി, അബൂ മുഹമ്മദ്, സാലിഹ് കിഴക്കേതിൽ, ഷുക്കൂർ മൗലവി, സമീർ മുസ്‌ലിയാർ, ബഷീർ അണ്ടിക്കോട്, റഫീഖ് കൊച്ചന്നൂർ, നൗഷാദ് തലശ്ശേരി, റസാഖ് സഖാഫി എന്നിവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.

Related News