വനിതാവേദി കുവൈറ്റ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

  • 22/10/2024


 വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം പ്രശാന്തി ബിജോയുടെ അധ്യക്ഷതയിൽ നടന്നു . ജനറൽസെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട് കൺവീനർ കവിത അനൂപും , അനുശോചന കുറിപ്പ് ഷീന തോമസും അവതരിപ്പിച്ചു. സമ്മേളനത്തിൽ വനിതാവേദികുവൈറ്റ് പ്രസിഡൻ്റ് അമിനാ അജ്നാസ്, ഉപദേശക സമിതി അംഗം ടി വി ഹിക്മത്ത്,വൈസ് പ്രസിഡൻ്റ് ഷിനി റോബോർട്ട്, ജോ.സെക്രട്ടറി പ്രസീത ജിതിൻ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ ബിന്ദു ദിലീപ്, സ്വപ്ന ജോർജ്, സുനിത സോമരാജ്, രാജലക്ഷ്മി ഷൈമേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പ്രമേയ കമ്മിറ്റിയ്ക്കു വേണ്ടി ലിപി പ്രസീത് സുമിത വിശ്വനാഥ് മിനിട്ട്സ് കമ്മിറ്റിയ്ക്കായി കൃഷ്ണ രജീഷ് ലിബി ബിജു,രെജിസ്ട്രഷൻ കമ്മിറ്റിയ്ക്കുവേണ്ടി ദേവി സുഭാഷ് ലക്ഷ്മിപ്രിയ അജിത് എന്നിവർ പ്രവർത്തിച്ചു.'വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള നയത്തിനെതിരെയുള്ള പ്രമേയം' , കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന മനുഷ്യപക്ഷ വിരുദ്ധതയ്ക്കെതിരെയുള്ള പ്രമേയവും' സമ്മേളനം അംഗീകരിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി പ്രശാന്തി ബിജോയേയും, ജോയിൻറ് കൺവീനർമാരായി കൃഷ്ണ രജീഷിനെയും ലിബി ബിജുവിനേയും തിരഞ്ഞെടുത്തു.ജോയിൻറ് കൺവീനർ ദീപ ബിനു സ്വാഗതം അർപ്പിച്ച സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുത്ത ജോയിൻറ് കൺവീനർ കൃഷ്ണ രജീഷ് നന്ദി രേഖപ്പെടുത്തി.

Related News