പതി നൊന്നാമത് ഇസ്കോൺ വിദ്യാർത്ഥി സമ്മേളനം വെള്ളിാഴ്ച ആരംഭിക്കും.

  • 22/10/2024



കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ കുവൈത്തിലെ മുതിർന്ന മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിൻ്റെ പതി നൊന്നാമത് ഇസ്കോൺ ഒക്ടോബർ 25,26 ദിവസങ്ങളിലായി മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്.
വെള്ളിയാഴ്ച വൈകുന്നേരം 5.45 ആരംഭിക്കുന്ന പൊതു സമ്മേളനതിൽ "കടമ നിറ വേറ്റുന്ന രക്ഷാ കർതൃത്വം" എന്ന വിഷയത്തിൽ അബ്ദു റഹിമാൻ ഫാറൂഖി ചുങ്കത്തറ പ്രഭാഷണം നിർവഹിക്കും.

 ഔഖാഫ് മന്ത്രാലയം
ഫോറിൻ അഫെയർസ്,ഡയരക്ടർ ശൈഖ് റൂമി മതർ അൽ റൂമി ഉൽഘാടനം നിർവഹിക്കും, 

ഇഹിയാതു റാസ് ഇസ്ലാമി ചെയർമാൻ,ശൈഖ് ത്വാരിഖ് സാമി സുൽത്താൻ അൽ ഈസ മുഖ്യ അതിഥിയായി പങ്കെടുക്കും.

ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ശൈഖ് ഫലാഹ് ഖാലിദ് അല് മുതൈരി പുതുതായി ഇറങ്ങുന്ന ഖുർആൻ പാരായണ നിയമങ്ങൾ അടങ്ങിയ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവഹിക്കും.

ശേഷം നടക്കുന്ന പ്രഭാഷണ പരിപാടിയിൽ "ഖുർആൻ ഹൃദയ വസന്തം" എന്ന വിഷയത്തിൽ മുസ്തഫ മദനിയും, "നാളെയുടെ രക്ഷക്ക് നേരയ പാത "
എന്ന വിഷയത്തിൽ പ്രഗൽഭ വാഗ്മി സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുഖ്യ പ്രഭാഷണവും നിർവഹിക്കുന്നതാണ്.

സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4.15 വരെ നടക്കുന്ന സ്റ്റുഡൻസ് കോൺഫറൻസിൽ നാല് സെഷനുകളിലായി , പി.എൻ.അബ്ദുൽ ലത്തീഫ് മദനി, സിറാജുൽ ഇസ്ലാം ബാലുശ്ശേരി, മുസ്തഫ മദനി, അബ്ദുറഹിമാൻ ഫാറൂഖി, പി.എൻ. അബ്ദു റഹിമാൻ,അബ്ദുസ്സലാം സ്വലാഹി,ശബീർ സലഫി, ഷഫീഖ് മോങ്ങം, അബ്ദു റഹിമാൻ തങ്ങൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതാണ്, 

കൂടാതെ പെൺ കുട്ടികൾക്കായുള്ള പ്രത്യേക സെഷനിൽ ഡോക്ടർ റൈഹാന സകരിയ, ഡോക്ടർ മുഫാസില എന്നിവർ പങ്കെടുക്കും.

Related News