കെ.കെ.എം. എ വിദ്യാഭ്യാസ സ്കോളർഷിപ്പ്

  • 24/10/2024


കുവൈത്ത് : കെ.എം.എ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
ഉന്നത വിദ്യാഭ്യാസ പ്രോത്സാഹനത്തിൻ്റെ ഭാഗമായി തുടർന്ന് വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് പ്ലസ് 2 വിനു 90% ൽ കൂടുതൽ മാർക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്സിങ്, BPham , ബി.എസ്.സി പാരാമെഡിക്കൽ കോഴ്സുകൾ , എഞ്ചിനീയറിംഗ്, മറ്റു യൂ ജി കോഴ്സുകൾ, പോളി ടെക്‌നിക് ഡിപ്ലോമ എന്നീ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിനു അപേക്ഷിക്കാവുന്നതാണ്.
 
കെ കെ എം എ കഴിഞ്ഞ 22 വർഷക്കാലമായി തുടരുന്ന വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയിരിലൂടെ
എം.ബി.ബി.എസ്, ബി.ഡി.എസ്,എഞ്ചിനീയറിംഗ്, എൽ.എൽ.ബി, എ.സി.സി.എ, പാരാമെഡിക്കൽ, പി.ജി,യു ജി പ്രോഗ്രാമുകൾ, സി.എം.എ, ബി.എ.എസ്.എൽ.പി, ബി.എഡ്, ഡിപ്ലോമ, പ്ലസ് 2 എന്നീ കോഴ്സുകളിലായി നൂറുക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കി ലക്ഷ്യത്തിലെത്തുവാൻ സാധിച്ചിട്ടുണ്ട്.

2024 നവമ്പർ 10 നു മുമ്പ് അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിന് കെ കെ എം എ വെബ്സൈറ്റ് സന്ദർശിക്കുക. https://kkma.net/scholarship-2024/ കൂടുതൽ വിവരങ്ങൾക്ക് താഴെകൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നു +96599590480, 55428719 കെ.കെ.എം.എ എഡ്യൂക്കേഷൻ ഡെവലൊപ്മെന്റ് ഡിപ്പാർട്മെന്റ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 

Related News