19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗുജറാത്തിലെ വാപിയിലാണ് സംഭവം. ഒരുമാസത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുല്‍ കരംവീർ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വല്‍സാദിലെ വാപി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രെയിനുകളില്‍ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. നവംബർ 14നാണ് ഗുജറാത്തിലെ ഉദ്‌വാഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടർന്നാണ് വല്‍സദ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകള്‍ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നിരവധി തെരച്ചില്‍ സംഘങ്ങള്‍ രൂപീകരിച്ചു.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രമാണ് നിർണായകമായത്. അതേ വസ്ത്രം പ്രതിയെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. കൊലക്ക് ശേഷം റെയില്‍വേ സ്റ്റേഷനില്‍ ജാട്ട് ഭക്ഷണം കഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെക്കി. ജോലി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്ന് ശമ്ബളം വാങ്ങാനാണ് പ്രതി എത്തിയത്. സന്ദർശനത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൊലക്കിരയായത്. അന്വേഷണത്തില്‍ പ്രതി സീരിയല്‍ കില്ലറാണെന്ന് സൂചന ലഭിച്ചു.
അറസ്റ്റിന് ഒരു ദിവസം മുൻപ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോലാപൂർ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ വച്ച് ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനില്‍ വയോധികനെ കുത്തിക്കൊന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?