പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകള്‍ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. നിയമവിധേയമായ സാമഗ്രികള്‍ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉള്‍ക്കൊണ്ട് ബോർഡുകള്‍ വെക്കാൻ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ചെറിയ ഫീസും പരിഗണനയിലുണ്ട്.
കക്ഷി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികള്‍ ഹൈക്കോടതി വിധിയുടെ ചൂടേറ്റുവാങ്ങിയതിന് പിന്നാലെയാണ് സർക്കാർ മുൻകയ്യെടുത്ത് ചട്ട ഭേദഗതി വരുന്നത്. പ്രചരണ ബോർഡുകള്‍ സ്ഥാപിക്കുന്ന അടക്കമുള്ള ജനാധിപത്യാവശ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനിർമ്മാണ നടത്തണം എന്ന് ഭരണ നിരയില്‍ നിന്ന് ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കല്‍. കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഭേദഗതി കൊണ്ട് വരുമെന്നും അത് ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണെന്നും മന്ത്രി. ആദ്യം ഓഡിനൻസ് ഇറക്കി അടുത്ത സഭാ സമ്മേളനത്തില്‍ ബില്ല് പാസാക്കാൻ ആണ് സർക്കാർ ആലോചന.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?