ജില്ലാ നേതാക്കളെയും നാഷണൽ കൌൺസിൽ അംഗങ്ങളെയും ഒഐസിസി ആദരിച്ചു

  • 30/04/2025



 കുവൈറ്റ് സിറ്റി : ഒഐസിസി യുടെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 14 ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രെഷറർ മാരെയും അതാത് ജില്ലകളിൽ നിന്നും നാഷണൽ കൌൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രത്യേകമായി ആദരിച്ചു. കഴിഞ്ഞ ദിവസം യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന നാഷണൽ കൌൺസിൽ യോഗത്തിൽ വെച്ചാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, 
 ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ 14 ജില്ലകളിൽ നിന്നുള്ള നേതാക്കളെയും ആദരിച്ചത്    
  ജില്ലക്കിളിൽ നിന്നും കെപിസിസി നിഷ്കര്ഷിച്ച മാനദണ്ഡ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ശേഷം ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് പ്രഖ്യാപിച്ച വരെയാണ് ആദരിച്ചത്. പുതുതായി ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറോളം വരുന്ന നേതാക്കളെയും ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയാണ് മൂവര്ണ ഖാദർ ഷാൾ അണിയിച്ചു ആദരിച്ചത്.നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബി എസ് പിള്ള, സാമുവൽ കാട്ടൂർ കാളിക്കൽ, വർഗീസ് ജോസഫ് മാരാമൺ , ബിനു ചേമ്പാലയം, ജോയ് ജോൺ തുർത്തിക്കര,റിഷി ജേക്കബ്, നിസാം എം എ, സുരേഷ് മാത്തൂർ, ജോയ് കരവാളൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.  
 ആലപ്പുഴ ജില്ലയിൽ നിന്നും നാഷണൽ കൌൺസിൽ അംഗമായി നിയമാനുസൃതം തെരെഞ്ഞെടുക്കപ്പെട്ട വര്ഗിസ് പുതുകുളങ്ങരയെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി മൂവര്ണ ഖാദർ ഷാൾ അണിയിച്ചുകൊണ്ട് നാഷണൽ കമ്മിറ്റിക്കുവേണ്ടി ആദരിക്കുകയുണ്ടായി. 

തിരുവനന്തപുരം: ചന്ദ്രമോഹൻ (പ്രസി), ജേക്കബ് വര്ഗീസ് (ജ:സെക്രട്ടറി), സകീർ ഹുസൈൻ (ട്രഷ),എം.എ നിസ്സാം, അനിൽ കുമാർ, (നാ.കൗൺസിൽ). 

കൊല്ലം : റോയ് എബ്രഹാം (പ്രസി) ,അൽ അമീൻ മീര സാഹിബ്‌ , (ജ.സെക്രട്ടറി), ദിലീഷ് ജഗന്നാഥ് (ട്രഷ), ജോയ് കരവാളൂർ, അനി കെ ജോൺ (നാ.കൗൺസിൽ). 

പത്തനംതിട്ട : ഫിലിപ്പോസ് സാമൂവൽ (പ്രസി), മാത്യു ഫിലിപ്പ് (ജ.സെക്രട്ടറി), സിനു ജോൺ(ട്രഷ), എബി വാരിക്കാട്, വര്ഗീസ് ജോസഫ് മാരാമൻ, റെജി കോരുത്, മാത്യൂസ് ഉമ്മൻ (നാ.കൗൺസിൽ). 

ആലപ്പുഴ : മനോജ്‌ റോയ് (പ്രസി), കലേഷ് ബി പിള്ള (ജ.സെക്രട്ടറി),വിജോ പി തോമസ്(ട്രഷ), വര്ഗീസ് പുതുകുളങ്ങര, സാമൂവൽ ചാക്കോ, ബി.എസ് പിള്ള, ബിനു ചെമ്പാലയം, വിപിൻ മങ്ങാട്, ബിനോയ്‌ ചന്ദ്രൻ, കോശി ബോസ്, തോമസ് പള്ളിക്കൽ, വിജോ പി തോമസ് (നാ.കൗൺസിൽ). 

ഇടുക്കി :ബൈജു പോൾ(പ്രസി)അലൻ സെബാസ്റ്റ്യൻ(ജ.സെക്രട്ടറി)പ്രിൻസ് സെബാസ്റ്റ്യൻ(ട്രഷ) ബിജു പി ആന്റോ(നാ.കൗൺസിൽ). 

കോട്ടയം : സി.എസ്.ബാത്തർ (പ്രസി), ജിജോ കുര്യൻ ജേക്കബ് (ജ.സെക്രട്ടറി), വിശാൽ പൂത്തറ കുര്യൻ (ട്രഷ) , അനൂപ് സോമൻ, ജോവിസ് എം ജോസ് (നാ.കൗൺസൽ). 

എറണാകുളം : സാബു പോൾ (പ്രസി) അനിൽ വര്ഗീസ് (ജ.സെക്രട്ടറി), ബിജു മാത്യു (ട്രഷ), നിബു ജേക്കബ്, മാർട്ടിൻ പടയാട്ടിൽ, ജിനോ എം.കെ, സജി ജേക്കബ്, ജോബിൻ ജോസ്(നാ.കൗൺസിൽ).

തൃശ്ശൂർ: ആന്റു വാഴപ്പിള്ളി(പ്രസി)അജ്മൽ പി(ജ.സെക്രട്ടറി)അലി ജാൻ(ട്രഷ)ജലിൻ തൃപ്പയാർ,റസാഖ് ചെറുതുരുത്തി (നാ.കൗൺസിൽ).

പാലക്കാട്‌ :ഇസ്മായിൽ കെ.എം(പ്രസി)വിനീഷ് പല്ലക്(ജ.സെക്രട്ടറി)നാരായണൻ കുട്ടി(ട്രഷ)സുഭാഷ് പി നായർ(നാ.കൗൺസിൽ).

മലപ്പുറം: ഇസ്മായിൽ പൂനത്തിൽ(പ്രസി)സജിത്ത് ചെലേമ്പ്ര (ജ.സെക്രട്ടറി )നൗഷാദ് (ട്രഷ) മുഹമ്മദ് അലി (നാ.കൗൺസിൽ). 

കോഴിക്കോട് :ശിവദാസൻ പിലാക്കാട്(പ്രസി), റിഹാബ് തൊണ്ടിയിൽ (ജ.സെക്രട്ടറി), ആർ.എൻ.ഷൌക്കത്ത്(ട്രഷ), കൃഷ്ണൻ കടലുണ്ടി, ഷംസുദീൻ ടി കെ, ഷബീർ കോയിലാണ്ടി, സുരേഷ് മാത്തൂർ, പ്രജു ടീ.എം (നാ.കൗൺസൽ). 

വയനാട് : അക്ബർ വയനാട് (പ്രസി), കുര്യയാക്കോസ് എൻ വയ് (ജ.സെക്രട്ടറി), ലിജിൽ മാത്യു (ട്രഷ), സോജി എബ്രഹാം (നാ.കൗൺസിൽ). 

കണ്ണൂർ: ലിപിൻ മുഴകുന്ന് (പ്രസി), ഇബ്രാഹിം കുട്ടി(ജ.സെക്രട്ടറി), ജോബി അലക്കോട് (ട്രഷ), സിദ്ദിഖ് അപ്പക്കൻ, ഷോബിൻ സണ്ണി, രവിചന്ദ്രൻ സി, ഇലിയാസ് പുതുവച്ചേരി, ജിംസൺ മാത്യു, ജോസഫ് മാത്യു (നാ.കൗൺസിൽ). 

കാസറഗോഡ് : സുരേന്ദ്രൻ മൂങ്ങത്ത് (പ്രസി), അനിൽ ചീമേനി (ജ.സെക്രട്ടറി), രാജേഷ് വെള്ളിയാട്ട് (ട്രഷ), രാമകൃഷ്ണൻ കള്ളാർ, സൂരജ് കോയൻകര (നാ.കൗൺസിൽ ) എന്നിവരാണ് വിവിധ ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച്ച് ജില്ലാ ഭാരവാഹികളായും നാഷണൽ കൌൺസിൽ അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് .

Related News