കുവൈത്തിൽ സ്ട്രോബെറി മൂൺ ഈ മാസം 11-ന്

  • 05/06/2025



കുവൈത്ത് സിറ്റി: ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ "സ്ട്രോബെറി മൂൺ" എന്നാണ് വിളിക്കുന്നത്. നിലവിലെ ജൂൺ മാസം വിവിധതരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്ത് ആകാശം സാക്ഷ്യം വഹിക്കുമെന്ന് സെന്‍റര്‍ അറിയിച്ചു. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ഈ പ്രതിഭാസം "അപ്പോജിയിലെ ചന്ദ്രൻ" (moon at apogee) എന്നറിയപ്പെടുന്നു. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ അല്പം ചെറുതായി കാണപ്പെടും. ഈ മാസം 19-ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിന് സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെന്‍റര്‍ അറിയിച്ചു.

Related News