കോട്ടപ്പുറം കുടുംബ സംഗമം സംഘടിപ്പിച്ചു

  • 23/10/2025


കുവൈറ്റ് സിറ്റി : കുവൈറ്റിൽ താമസിക്കുന്ന കോട്ടപ്പുറക്കാരുടെ കുടുംബ സംഗമം വഫ്രയിലെ അബുആദിൽ ഫാം ഹൗസിൽ നടന്നു.  
മുതിർന്നവരും കുട്ടികളുമുൾപ്പടെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ പങ്കെടുത്തു.  
ഓട്ടം മത്സരം, മിഠായി പെറുക്കൽ, മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ, ചാക്ക് റൈസ് തുടങ്ങി വിവിധയിനം കായിക മത്സരങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. കസേരക്കളി, ഗിഫ്റ്റ് പാസ്സിങ്ങ്, ചാക്ക് റൈസ് തുടങ്ങിയ നാടൻ കളികൾ മുതിർന്നവർക്കായി സംഘടിപ്പിച്ചു. ഇസ്ലാമികവും പൊതു അറിവും ഉൾപ്പെടുത്തി തയ്യാറാക്കിയ ഗ്രൂപ്പ് ക്വിസ് മത്സരം, പഠനാർഹമായ മോട്ടിവേഷൻ ക്ലാസ്സ്, ഗാനാലാപനം, മിമിക്രി എന്നിവ മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. അൻവർ & നിയാസ് എന്നിവർ ക്വിസ് മത്സരത്തിനും നിയാസ് ഇബ്നു ഹാരിസ് മോട്ടിവേഷൻ ക്ലാസിനും നേതൃത്വം നൽകി. വിവിധയിനം മത്സരത്തിലെ വിജയികൾക്ക് കുഞ്ഞി മൊയ്തു കല്ലായി,ഇസ്മായിൽ പി,
ലബീബ് പി,ശിഹാബ് പറമ്പത്ത്,അഷ്കർ കല്ലായി,ശാഹിദ്,
ഷംസീർ സിപി,ശക്കീർ കെ, മൻസൂർ കല്ലായി
സമ്മാനം വിതരണം ചെയ്തു. വീട്ടിൽ നിന്നും കുടുംബിനികൾ തയ്യാറാക്കിയ കൊണ്ടുവന്ന അപ്പത്തരങ്ങൾ സംഗമത്തെ വ്യത്യസ്ഥമാക്കി. 
ഷംസുദ്ദീൻ കല്ലായി,രിസാൽ അബ്ദുൽ മജീദ്, ശറഫലി ഷംസുദ്ദീൻ,ഷഫീഖ് ടി കെ സി,റിയാദ് ബഷീർ, അബ്ദുൽ ഖാദർ,
ഷംസീർ എൻ പി, മുഹമ്മദ് റംസി അബ്ദുൽ മജീദ്, ഷാഹിദ് ടി പി, അൻവർ പി, 
അബ്ദുൾ ഖാദർ എ, നിയാസ് ഹാരിസ്, തസ്നീം ഷഫീഖ് എന്നിവർ സംഗമത്തിന് നേതൃത്വം നല്കി. ഷംസീർ എൻ പി സ്വാഗതവും അബ്ദുൾ ഖാദർ അരിഞ്ചിറ നന്ദിയും പറഞ്ഞു.

Related News