പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി

  • 23/10/2025



കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ 2025 സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ആശിർവദിക്കുവാൻ മുഖ്യാതിഥിയായി എത്തിച്ചേർന്ന മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. 

കുവൈറ്റ്‌ മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യു തോമസ്‌, ഇടവക ട്രസ്റ്റീ ദീപക്‌ അലക്സ്‌ പണിക്കർ, സെക്രട്ടറി ജേക്കബ്‌ റോയ്‌, കുവൈറ്റിലെ മറ്റ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിമാരായ റവ. ഫാ. എബ്രഹാം പി. ജെ., റവ. ഫാ. അജു തോമസ്‌, റവ. ഫാ. ജെഫിൻ വർഗീസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംങ്ങളായ തോമസ്‌ കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, പോൾ വർഗീസ്‌, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂ വി. തോമസ്‌, ഇടവക ഭരണസമിതിയംഗങ്ങൾ, പ്രാർത്ഥനാ യോഗ സെക്രട്ടറിമാർ, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ കൺവീനേഴ്സ്‌, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related News