ഐ. എ. എഫ് ഓണവർണ്ണം 2K25

  • 24/10/2025


കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ ഐ. എ .എഫ് ഓണവർണ്ണം2K25എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു .
അബ്ബാസിയ ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ വൈവിധ്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു. 

വാദ്യ മേളങ്ങളോടെ മാവേലിയെ എഴുന്നള്ളിച്ച വേദിയിൽ, മുഖ്യഥിതി IBAK ചെയർമാൻ ഡോക്ടർ മണിമാരൻ ഭദ്ര ദീപം കൊളുത്തി പരിപാടികൾക്കു തുടക്കമായി.ഐ എ എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് ഓണസന്ദേശം നൽകി. 

ഐ. എ .എഫ് അംഗങ്ങളുടെ തിരുവാതിരകളി ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കുടുംബാംഗങ്ങൾ പങ്കെടുത്ത വിനോദ മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് ഊർജ്ജമേകി.ഇന്ത്യൻ സ്റ്റാർ വോയിസ്‌ ഫെയിം ഹെലൻ സൂസനും സ്റ്റാർ സിംഗർ വിജയി രോഹിത് എസ് നായറും ഒരുക്കിയ ഗാനമേള വേറിട്ട അനുഭവം ആയി. തുടർന്ന് ഓണസ്സദ്യയും ഉണ്ടായിരുന്നു. 

 പ്രസിഡന്റ്‌ ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ :സുസോവന്ന സുജിത്, പ്രവാസി ലീഗൽ സെൽ 
ജനറൽ സെക്രട്ടറി ഷൈജിത്, മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ പി അലക്സ്‌, കെ എഫ് ഇ ചെയർമാൻ ജിനു വൈകത്, ഡബ്ലൂ .എം. സി കുവൈറ്റ് ചാപ്റ്റർ അബ്ദുള്ളാസ്സിസ്, എന്നിവർ ആശംസകൾ അറിയിച്ചു. 
ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടാൻ സ്വാഗതവും കൺവീനവർ സുരേഷ് ചാലിൽ നന്ദിയും പറഞ്ഞു. 
അരവിന്ദ് കൃഷ്ണൻ, ബോണി കുര്യൻ, ജോബി ,ലിജോ, ജുബി ലിയോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി കൾച്ചറൽ സെക്രട്ടറി നിർമ്മല ദേവി പരിപാടികൾ നിയന്ത്രിച്ചു

Related News