പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തടസ്സങ്ങൾ കേന്ദ്ര സർക്കാർ അടിയന്തിരമായി നീക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.. കോവിഡ് 19 ന്റെ ലോകമെമ്പാടുമുള്ള വ്യാപനം നിയന്ത്രിക്കാൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ യാത്രാ വിമാന സർവിസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് കാർഗോ വിമാനങ്ങളിൽ ഉൾപ്പടെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി., പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചിരുന്നത്.ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് നൽകുന്ന അന്തസ്സിനും മാന്യതക്കുമുള്ള അവകാശം ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണശേഷം അവന്റെ മൃതശരീരത്തിനും നൽകണമെന്ന് വ്യക്തമാക്കുന്നതാണ്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഈ വിലക്കുകൾപ്രവാസികളോടും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള അനാദരവും, അപമാനകരവുമായ നടപടിയുമാണ്. നിലവിലുള്ള തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഓവർസീസ് എൻ സി പി കമ്മിറ്റി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?