കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് -19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തോട്കുടി പ്രവാസിഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അഭ്യർത്ഥിച്ചു . കേരള മുഖ്യമന്ത്രി പ്രവാസികളുടെ പ്രശ്നങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. കോവിഡ്- 19 വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരിൽ നാട്ടിൽ വിവിധ ചികിത്സാ അത്യാവശ്യങ്ങളുള്ളവർ, ഗർഭിണികൾ, വിസിറ്റിങ്ങിന് ഗൾഫിലെത്തി തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായവർ, തുടർപഠനത്തിനായുള്ള പരീക്ഷകളും മറ്റും എഴുതേണ്ടുന്ന വിദ്യാർത്ഥികൾ എന്നിവർ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നതിൽ ആശങ്കയിൽ കഴിയുകയാണ്. നിരവധി ഇന്ത്യക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം തള്ളി നീക്കുന്നത്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും മാർഗ്ഗരേഖയും കേരള സർക്കാർ തയ്യാറാക്കിയിട്ടും പ്രവാസികൾക്കെതിരായി കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് തിരുത്തണം . തിരിച്ചെത്തുവർക്കായി 2 ലക്ഷം ക്വാറന്റെൻ സംവിധാനം കേരളം ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ കൂടുതൽപേർ തിരിച്ചെത്തിയാലും അവരെ സുരക്ഷിതമായി പാർപ്പിക്കാനുള്ള സംവിധാനവും ഏർപെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫിൽ ഇന്ത്യക്കാർക്ക് ഉൾപ്പെടെ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാട് തിരുത്തണമെന്നും , പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള തീരുമാനം എടുക്കണമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?