കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ്ണ ലോക് ഡൗണിൽ കഴിയുന്ന മഹബുല,അബ്ബാസിയ,ഫർവാനിയ,റിഗ്ഗയി ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി എം.ഇ. എസിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു . ടാക്സി ജീവനക്കാർ, വീട് ജോലിക്കാർ, ജോലി നഷ്ടപ്പെട്ടവർ എന്നീവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത് . കഴിഞ്ഞ ഒരു മാസമായി ടാക്‌സികൾ സർവീസ് നിർത്തിയത് കാരണം മലയാളികൾ അടക്കമുള്ള ടാക്സി ഡ്രൈവർമാർ ദൈനംദിന കാര്യങ്ങൾക്ക് കൂടി ബുദ്ധിമുട്ടുകയാണ്. യാത്ര കുവൈത്തിന്റയും, മറ്റു സഹോദര സംഘടനകളുടെയും സഹകരണത്തോടെയാണ് സഹായ വിതരണം നടത്തിയത്. കൊറോണ വ്യാപനം തടയുന്ന രീതിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സഹായ വിതരണം നടത്തുന്നതെന്ന് എം.ഇ. എസ് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് എം.ഇ.എസ് ഭാരവാഹികളും,വിവിധ വളണ്ടിയർമാരും നേതൃത്വം നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?