കോവിഡ് - 19 വ്യാപന പശ്ചാത്തലത്തിൽ,ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടിപ്രവാസികൾക്കായി, ഫർവാനിയയിലും അബ്ബാസ്സിയയിലും ഭക്ഷണവും, വസ്ത്രങ്ങളും അടങ്ങിയ കിറ്റുകൾ ആയിരത്തി അഞ്ഞൂറോളം പേർക്കായികുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. വിവിധ സ്ഥലങ്ങളിലുള്ള വിതരണത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങൾക്കുള്ള അനുമതികൾ നൽകിയത്, ബ്രിഗേഡിയർ സലാ അൽ ദഹാസ്, മേജർ അബ്ദുള്ള അൽ മുഹമ്മൽ എന്നിവരാണ്.ഇൻഡോ അറബ് കോൺഫഡഷേൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസും, കൺവീനർ ഷൈനി ഫ്രാങ്കും, അംഗങ്ങളും, കുവൈറ്റി സന്നദ്ധ സംഘടനകളായ ബനാത്ത് അൽ കുവൈറ്റ്, അമീർ അൽ അൻസാനിയ എന്നിവയിലെ വളണ്ടിയർമാരും സഹായ വിതരണത്തിൽ പങ്കെടുത്തു. ഖറായഫ് റെസ്റ്റോറന്റ്, അൽ ബയാറക്, അൽ അസീൽ എന്നീ കമ്പനികൾ വിവിധ ദിവസങ്ങളിൽ നടത്തിയ വിതരണത്തിന്റെ പ്രായോജകരായി. കുവൈറ്റ് പോലീസ്, മുൻസിപ്പാലിറ്റി, മറ്റു സർക്കാർ അധികാരികൾകൾക്കും സംഘാടകർ പ്രത്യേകം നന്ദിഅറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?