ബഹ്‌റൈനില്‍ പ്രവാസികള്‍ക്കടക്കം എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിന്‍

  • 12/12/2020

ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും.  ഏകോപന സമിതി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. 

18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. രാജ്യത്തെ 27 മെഡിക്കല്‍ സെന്‍ററുകള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യും. ദിവസേന 5,000-10,000 വാക്‌സിനേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലിവൽ കൊവിഡ് വൈറസ് വ്യാപനം വലിയ തോതിൽ നിയന്ത്രിക്കാൻ ഭരണകൂടത്തിനായിട്ടുണ്ട്. യുഎഇയിൽ കൊവിഡ് മരണ നിരക്ക് വളരെ കുറവാണ്. വാക്സിൻ എത്തുന്നതോടെ കൊവിഡ് പൂർണ്ണമായും പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.

Related News